കൊച്ചി: നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം അവസാനിപ്പിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് ആര്‍ ജെ ഡി നേതാവും ദേശീയ കൗണ്‍സില്‍ അംഗവുമായ ബിജു തേറാട്ടില്‍ ആവശ്യപ്പെട്ടു.
രാത്രികാലങ്ങളില്‍ ട്രിപ്പ് അവസാനിക്കുന്ന സമയങ്ങളില്‍ വഴി യാത്രക്കാര്‍ക്കും ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്കും പുറത്തിറങ്ങാന്‍ സാധിക്കാത്ത സ്ഥിതിവിശേഷമാണ് ഉള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത രീതിയിലുള്ള ഇത്തരം മത്സരയോട്ടം അവസാനിപ്പിക്കുവാന്‍ ബസ് ജീവനക്കാര്‍ തയ്യാറാകണം. ഇത്തരം ജീവനക്കാര്‍ മദ്യവും മയക്കു മരുന്നും ഉപയോഗിക്കുന്നുണ്ടോ എന്ന പരിശോധനക്ക് സ്ഥിര സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.