കേരളീയം പ്രദര്‍ശന മേളയില്‍ ശ്രദ്ധ നേടി യു കെ എഫ് എന്‍ജിനീയറിങ് കോളേജ്

Kollam

കൊല്ലം: തിരുവനന്തപുരത്ത് സംഘടപ്പിച്ച കേരളീയം പരിപാടിയിലെ പ്രദര്‍ശന മേളയില്‍ ശ്രദ്ധ നേടി പാരിപ്പള്ളി യു കെ എഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി. പരിപാടിയില്‍ സാങ്കേതിക സര്‍വകലാശാലയ്ക്കായി അനുവദിച്ച സ്റ്റോളിലാണ് യുകെഎഫ് കോളേജ് സാങ്കിതിക വിദ്യയുടെ പുത്തന്‍ ആമശയങ്ങളൊരുക്കി വിരുന്നൊരുക്കിയത്.

പൂര്‍ണമായും നിര്‍മിത ബുദ്ധിയില്‍ കോളേജിലെ ഐ ഇ ഡി സി ലാബില്‍ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത ‘ഇവ’ എന്ന റോബോട്ട്, നാഷണല്‍ ഇലക്ട്രിക് ബൈക്ക് ചലഞ്ചില്‍, ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ മികച്ച ഡിസൈന്‍ എയ്‌സ്‌തെറ്റിക് അവാര്‍ഡിന് അര്‍ഹത നേടിയ കോളേജിലെ ഗ്യാരേജ് ടീം ടര്‍ബോസിന്റെ നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്ത ഇലക്ട്രിക് ബൈക്ക് ‘മാക്ക് ബീറ്റാ വണ്‍’, മെഷീനില്‍ കൊടുക്കുന്ന ഡാറ്റ അനുസരിച്ച് എഴുതുവാനും ചിത്രങ്ങള്‍ വരയ്ക്കാനും സാധിക്കുന്ന’സിഎന്‍സി പ്ലോട്ടര്‍’ എന്നിവയാണ് മേളയില്‍ ആകര്‍ഷകമായത്. നിര്‍മിതികളുടെ നിര്‍മാണ രീതികളെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും കാണികള്‍ക്ക് വിശദീകരിച്ചു നല്‍കി. വിവിധ വിഭാഗങ്ങളുടെ പ്രദര്‍ശനത്തിനിടയില്‍ ചുരുങ്ങിയ സമയം കൊണ്ടുതന്നെ യു കെ എഫിന്റെ നിര്‍മിതികള്‍ ജനശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. നൂതന സാങ്കേതികവിദ്യക്ക് ഊന്നല്‍ നല്‍കി സംഘടിപ്പിച്ച മേളയില്‍ പുതുതലമുറയ്ക്ക് പുത്തന്‍ ആശയങ്ങള്‍ രൂപപ്പെടുത്താനുള്ള വഴിയാണ് തുറന്നു കïതെന്ന് സ്‌റ്റോള്‍ സന്ദര്‍ശിച്ച സാങ്കേതിക സര്‍വകലാശാല സിന്റിക്കേറ്റംഗം അഡ്വ. ഐ. സാജുവും കോളേജ് അക്കാഡമിക് ഡീന്‍ ഡോ.ജയരാജു മാധവനും പറഞ്ഞു.

സാങ്കേതിക സര്‍വകലാശാല അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ബിജു. കെ, കോളേജ് ഡീന്‍ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ. രശ്മി കൃഷ്ണപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ കോളേജ് ഐഇഡിസി നോഡല്‍ ഓഫീസര്‍ പ്രൊഫ. വിഷ്ണു. ബി, അസിസ്റ്റന്റ് പ്രൊഫസര്‍ അഖില്‍ രാജ്. ആര്‍, വിദ്യാര്‍ഥികളായ ശ്രീഹരി. എസ്.എസ്, റോയി ശങ്കര്‍. ജെ.ആര്‍, തേജസ്. എസ്, നിജിന്‍. എസ്, അഭയന്‍. വി.എസ്, അശ്വനാഥ്. ജെ.എസ്, ജിഷ്ണു. എച്ച് എന്നിവര്‍ നേതൃത്വം നല്‍കി.