ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്താനായില്ല; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

Eranakulam

കൊച്ചി: ആലുവയില്‍ അതിഥി തൊഴിലാളിയുടെ മകളായ സ്‌കൂള്‍ വിദ്യാത്ഥിനിയെ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അസം സ്വദേശിനി സല്‍മ ബീഗത്തെയാണ് തിങ്കളാഴ്ച മുതല്‍ കാണാതായത്. അതേസമയം പെണ്‍കുട്ടിക്ക് 18 വയസായെന്ന് കുടുംബവും പൊലീസും അറിയിച്ചു.

തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങി ബസില്‍ കയറി പോവുകയായിരുന്നു എന്ന് അമ്മ പറഞ്ഞു. തിരിച്ചു വരാതായതോടെ ചൊവ്വാഴ്ചയാണ് പൊലീസിന് പരാതി നല്‍കിയത്. ഒരു തവണ പരിചയമില്ലാത്ത നമ്പറില്‍ നിന്ന് ഫോണ്‍ വിളിച്ചിരുന്നു എന്നും നമ്പര്‍ പൊലീസിന് കൈമാറിയതായും അമ്മ അറിയിച്ചു. മുട്ടം തൈക്കാവിനടുത്ത് ഏറെകാലമായി വാടകയ്ക്ക് താമസിക്കുകയാണ് ഇവര്‍.