മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം സോണല്‍ പ്രീകോണ്‍ ദൗത്യപഥം നടത്തി

Malappuram

വണ്ടൂര്‍: ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തില്‍ അടുത്ത ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വണ്ടൂര്‍ മണ്ഡലം ദൗത്യപഥം സോണല്‍ പ്രീകോണ്‍ കെ.എന്‍.എം മര്‍ക്കസ്സു ദഅവ സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുല്‍ കരീം വല്ലാഞ്ചിറ അധ്യക്ഷം വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍.എം അബ്ദുല്‍ ജലീല്‍ മുഖ്യഭാഷണം നടത്തി, ജില്ലാ ജോയിന്‍ സെക്രട്ടറി ഷംസുദ്ദീന്‍ അയനിക്കോട്, മുസ്തഫ മൗലവി അകമ്പാടം ക്ലാസ്സെടുത്തു.

മണ്ഡലം ഭാരവാഹികളായ എം. അബ്ദുസ്സലാം മദനി, ഫിറോസ് ടി.ടി, കെ. കുഞ്ഞുട്ടി മാസ്റ്റര്‍, ജമീഷ് ഇ.പി, അബ്ദുല്‍ നാസര്‍ ഇ.കെ, എം അബ്ദുല്‍ നാസര്‍ സ്വലാഹി, ബജീല്‍ സി.എം, ഹസ്‌ക്കര്‍ എ, അയ്യൂബി. പി.വി, നസീല. പി, ഫിദ ഷെറിന്‍ പി സംസാരിച്ചു.