അന്താരാഷ്ട്ര വൈറ്റ് കെയിന്‍ ദിനം ആചരിച്ചു

Malappuram

കോട്ടക്കല്‍: ഭിന്ന ശേഷിക്കാരുടെ സര്‍വ്വതോന്മുഖ ഉന്നമനം ലക്ഷ്യമാക്കി കഴിഞ്ഞ 15 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷനും കോട്ടക്കല്‍ മുന്‍സിപ്പാലിറ്റിയും സംയുക്തമായി അന്താരാഷ്ട്ര വൈറ്റ് കെയിന്‍ ദിന റാലി സംഘടിപ്പിച്ചു. റാലിയുടെ ഫ്‌ലാഗോഫ് കര്‍മ്മം കോട്ടക്കല്‍ മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ബുഷ്‌റ ശബീര്‍ നിര്‍വഹിച്ചു.

എബിലിറ്റി ഫൗണ്ടേഷന്‍ ഗവേണിംഗ് ബോഡി വൈസ് ചെയര്‍മാന്‍ ടി പി അബ്ദുല്‍ കബീര്‍ മോങ്ങം, കോട്ടക്കല്‍ വ്യാപാര വ്യവസായി ഏകോപന സമിതി സെക്രട്ടറി മുസ്തഫ ബ്രദേഴ്‌സ്, കോട്ടക്കല്‍ ഫറൂഖ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മുജീബ്, എബിലിറ്റി ഫൗണ്ടേഷന്‍ കാഴ്ച്ച പരിമിത വിഭാഗം കണ്‍വീനര്‍ അബ്ദുല്‍ ലത്തീഫ് വൈലത്തൂര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഇസ്മയില്‍ എ പി എന്നിവര്‍ റാലിക്കു നേതൃത്വം വഹിച്ചു. എബിലിറ്റി ഫൗണ്ടേഷനിലെ വിദ്യാര്‍ത്ഥികളും കോട്ടക്കല്‍ ഫറൂഖ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ എന്‍ എസ് എസ് വളണ്ടിയര്‍മര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു.

റാലിയോട് അനുബന്ധിച്ച് നടന്ന സമാപന ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം കോട്ടക്കല്‍ മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ബുഷ്‌റ ശബീര്‍ നിര്‍വഹിച്ചു.