കോട്ടയം: വൈജ്ഞാനിക സമ്പദ് വ്യവസ്ഥ, നൈപുണ്യ വികസനം വ്യവസായ സംരംഭകത്വം എന്നീ മേഖലകളിലെ പുതു സാധ്യതകളെക്കുറിച്ച് മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ചര്‍ച്ചാ പരിപാടി വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.
സര്‍വകലാശാലയിലെ കോളജ് ഡവലപ്‌മെന്റ് കൗണ്‍സിലും ബിസിനസ് ഇന്നേവഷന്‍ ആന്റ് ഇന്‍കുബേഷന്‍ സെന്ററും സംസ്ഥാന നോളജ് ഇക്കണോമി മിഷന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ പങ്കെടുത്തവര്‍ ഈ മേഖലകളില്‍ കാലോചിതമായ സമീപനം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി.
കേരള നോളജ് ഇക്കോണമി മിഷന്‍ ജനറല്‍ മാനേജര്‍ പി.എം. റിയാസ്, സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം പി ഹരികൃഷ്ണന്‍, നോളജ് ഇക്കോണമി മിഷന്‍ സ്‌റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ സി. മധുസൂദനന്‍, ബിസിനസ് ഇന്നോവേഷന്‍ ആന്‍ഡ് ഇന്‍ക്യൂബേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഇ.കെ. രാധാകൃഷ്ണന്‍, ഐ.ക്യു.എ.സി ഡയറക്ടര്‍ ഡോ. റോബിനെറ്റ് ജേക്കബ്, നോളജ് ഇക്കോണമി മിഷന്‍ പ്രോഗ്രാം മാനേജര്‍മാരായ ജെ. പാര്‍വതി, സുമാദേവി, എല്‍. ലക്ഷ്മിപ്രിയ എന്നിവരും സര്‍വകലാശാലയിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകരും പങ്കെടുത്തു.