സുനിത സുനില്‍
ഷാര്‍ജ: ഡോക്ടര്‍ ധനലക്ഷ്മിയുടെ ഏറ്റവും പുതിയ കഥാസമാഹാരമായ ‘ഇനി അപൂര്‍വ്വ ഉറങ്ങട്ടെ’ ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ എം കെ രാഘവന്‍ എം പി റിലീസ് ചെയ്തു. ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡയറകള്‍ വി നന്ദകുമാറും, എഴുത്തുകാരന്‍ മന്‍സൂര്‍ പള്ളൂരും പുസ്തകത്തിന്റെ കോപ്പികള്‍ ഏറ്റ് വാങ്ങി.
എഴുത്തുകാരിയുടെ അച്ഛനും കണ്ണൂരിലെ ആദ്യകാല ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഉടമയായ നാരായണേട്ടനുമായും കുടുംബവുമായുള്ള സ്‌നേഹബന്ധത്തെ ഓര്‍ത്തെടുത്ത എം കെ രാഘവന്‍ എം പി, അദ്ദേഹത്തിന്റെ മകള്‍ എഴുതിയ കഥാസമാഹാരം റിലീസ് ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം പ്രകടിപ്പിച്ചു. ഒരു പാടു ജീവിതം തൊട്ടറഞ്ഞിട്ടുള്ള എഴുത്തുകാരിയുടെ ഏറെ പ്രതീക്ഷയുള്ള ഒരു പുസ്തകമാണ് ഇതെന്ന് പ്രസാധകന്‍ പ്രതാപന്‍ തായാട്ട് പറഞ്ഞു. ഷഹനാസ് കോഴിക്കോട് അവതാരികയായിരുന്നു .മന്‍സൂര്‍ പള്ളൂര്‍ , അഡ്വ .ആഷിക് തൈക്കണ്ടി ഡോ .ധനലക്ഷ്മി എന്നിവര്‍ സംസാരിച്ചു .കഴിഞ്ഞ വര്‍ഷം ഷാര്‍ജ പുസ്തകോത്സവത്തില്‍ വെച്ച് പുറത്തിറങ്ങിയ ‘റസിയ പറയാന്‍ ബാക്കിവെച്ചത്’ ഏറെ ശ്രദ്ധിക്കപ്പെടുകയും അംഗീകാരങ്ങള്‍ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.