എയര്‍ ഇന്ത്യാ റമദാന്‍ ബാഗേജ് ആനുകൂല്യം

Gulf News GCC

ദുബൈ: റമദാനില്‍ യു എ ഇയില്‍ നിന്നുള്ള എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് ബാഗേജ് അധിക ആനുകൂല്യം. യു എ ഇയില്‍നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്കാണ് അധിക ബാഗേജ് അനുവദിക്കുക. എക്കണോമി ടിക്കറ്റിന് 40 കിലോയും ബിസിനസ് ക്ലാസിന് 50 കിലോയും സൗജന്യമായി കൊണ്ടുപോകാം. ഏപ്രില്‍ 23 വരെയാണ് ആനുകൂല്യം ലഭിക്കുക. യു എ ഇയില്‍നിന്ന് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലേക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് എയര്‍ ഇന്ത്യ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമാണ് നിലവില്‍ എയര്‍ ഇന്ത്യ യു എ ഇയില്‍ നിന്ന് സര്‍വീസ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *