ആയഞ്ചേരി: ഗ്രാമ പഞ്ചായത്ത് മംഗലാട് 13ാം വാര്‍ഡില്‍ ശിശുദിനാഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാട്ടില്‍ മൊയ്തു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളെ ഏറെ ഇഷ്ടപ്പെട്ട ചാച്ചാജി ലോക ജനതയ്ക്ക് മാതൃകയും ഇന്ത്യന്‍ സംസ്കാരത്തിന്റെ കെട്ടുറുപ്പുമായിരുന്നു. അദ്ദേഹത്തെപ്പോലുള്ളവരുടെ അഭാവമാണ് നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് പ്രസിഡണ്ട് പറഞ്ഞു.
വാര്‍ഡ് മെമ്പര്‍ എ.സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി ശീതള കെ, അസിസ്റ്റന്റ് സെക്രട്ടറി വി.കെ രാജീവന്, കുളങ്ങരത്ത് നാരായണന്, മണി കുളങ്ങര, നവാസ് സി.വി, അംഗനവാടി ടീച്ചര്‍ റീന, ഹെല്‍പ്പര്‍ ഉഷ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. ഘോഷയാത്രയോടെയുള്ള ആഘോഷം രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആവേശം പകര്‍ന്നു.