സ്ത്രീകള്‍ക്ക് സൗജന്യ പഠനവും ജോലിയും; ജി ടെക് വുമണ്‍ പവര്‍ പദ്ധതി മാര്‍ച്ച് 8 മുതല്‍

Kozhikode

കോഴിക്കോട്: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് റോട്ടറി ഇന്റര്‍നാഷണല്‍ 3204ന്റെയും കാലിക്കറ്റ് സൈബര്‍ സിറ്റിയുടെയും സഹകരണത്തോടെ ജിടെക് കമ്പ്യൂട്ടര്‍ എഡുക്കേഷന്‍ തിരഞ്ഞെടുക്കപ്പെട്ട വനിതകള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനവും തൊഴിലും നല്‍കുന്ന വുമണ്‍ പവര്‍ പദ്ധതി ആരംഭിക്കുന്നു.

സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും 18 നും 40 നും ഇടയില്‍ പ്രായമുള്ള 1000 വനിതകള്‍ക്ക് പരിശിലനം പൂര്‍ത്തിയായി 6 മാസത്തിനകം തൊഴില്‍ നല്‍കുന്ന പദ്ധതിയ്ക്കാണ് രൂപം നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ റോട്ടറി 3204 ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രമോദ് നായനാരും ഡെപ്യൂട്ടി കലക്ടര്‍ അനിത കുമാരിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് തണല്‍ റിഹാബിലിറ്റേഷന്‍ സെന്ററുമായി സഹകരിച്ച് ഐ.ടി. സ്‌കില്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം തണല്‍ പ്രൊജക്ട് മാനേജര്‍ സി എം ആദം സദ നിര്‍വ്വഹിച്ചു. സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് ജി ടെക് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ മെഹ്‌റൂഫ് മണലൊടി പറഞ്ഞു. ജിടെക്കിന്റെ പ്ലെയിസ്‌മെന്റ് സെല്ലായ ജോബ് സെല്‍ വഴി തൊഴില്‍ ലഭിക്കുന്നതിന് സഹായിക്കും. ലോക വനിത ദിനമായ മാര്‍ച്ച് 8 മുതല്‍ ക്ലാസ് ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ ജിടെക് സെന്റുകളില്‍ നേരിട്ട് എത്തി അപേക്ഷ നല്‍കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്ത സമ്മേളനത്തില്‍ ജിടെക് ചെയര്‍മാന്‍ മെഹ്‌റൂഫ് മണലൊടി , പ്രമോദ് വി വി നായനാര്‍, ജലീല്‍ എടത്തില്‍ , എം എം ഷാജി, സി എം ആദം സദ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ എ.ജി.എം. തുളസീധരന്‍ പിള്ള, വൈസ് പ്രസിഡന്റ് ദീപക് പടിയത്ത്, മാര്‍ക്കറ്റിംഗ് മാനേജര്‍ അന്‍വര്‍ സാദിഖ്, ഓപ്പറേഷന്‍ മാനേജര്‍ സജിന്‍ ദാസ് എന്നിവര്‍ പങ്കെടുത്തു.

1 thought on “സ്ത്രീകള്‍ക്ക് സൗജന്യ പഠനവും ജോലിയും; ജി ടെക് വുമണ്‍ പവര്‍ പദ്ധതി മാര്‍ച്ച് 8 മുതല്‍

  1. I am really inspired together with your writing skills and also with the format for your blog. Is this a paid topic or did you customize it your self? Either way stay up the nice quality writing, it is rare to look a great weblog like this one today!

Leave a Reply

Your email address will not be published. Required fields are marked *