പാലക്കാട്: മകന്‍റെ അടിയേറ്റ് അമ്മ മരിച്ചതിന് പിന്നാലെ രോഗിയായ അച്ഛനും മരിച്ചു. അയ്യപ്പന്‍ക്കാവ് സ്വദേശികളായ അപ്പുണ്ണി, ഭാര്യ യശോദ എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപ്പുണ്ണിയെ ആശുപത്രിയിലെത്തിക്കാന്‍ വന്ന ബന്ധുക്കളേയും മദ്യലഹരിയിലായിരുന്ന അനൂപ് ആക്രമിച്ചതായി നാട്ടുകാര്‍ പറയുന്നു.
കാടാങ്കോട് രോഗിയായ അപ്പുണ്ണിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് അനൂപ് അമ്മയെ അടിക്കുന്നത്. അടിയേറ്റ് അമ്മ മരിച്ചു. രോഗത്തിനാല്‍ അവശനിലയിലായിരുന്ന അപ്പുണ്ണിയേയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പാലക്കാട് കസബ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസിലെ പ്രതിയാണ് കസ്റ്റഡിയിലുള്ള അനൂപ്.