അന്താരാഷ്ട്ര ഹദീസ് സെമിനാറിന് ഉജ്ജ്വല പരിസമാപ്തി

Kozhikode

എടവണ്ണ: കെ. എന്‍. എം സംസ്ഥാന സമിതി നേരിട്ടു നടത്തുന്ന എടവണ്ണ ജാമിഅ നദ്‌വിയ്യഃയും കേരള ജംഇയ്യത്തുല്‍ ഉലമയും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന രാജ്യാന്തര ഹദീസ് സെമിനാര്‍ സമാപിച്ചു. അഞ്ച് സെഷനുകളിലായി ഇരുപതിലധികം വിഷയങ്ങളില്‍ ലോകപ്രസിദ്ധരായ പണ്ഡിതരും നേതാക്കളും സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

സമാപന ദിവസമായ ഇന്നലെ ഇന്ത്യയിലെ പ്രമുഖ ഹദീസ് പണ്ഡിതരും അറബി ഭാഷാ വിദഗ്ദ്ധരും സംബന്ധിച്ചു. കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിലും കോളജുകളിലും അറബി ഭാഷയിലും സാഹിത്യത്തിലും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളും സെമിനാറില്‍ പങ്കെടുത്തു.