മലപ്പുറം: വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കുടുംബ കോടതിയില്‍ എത്തിയ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയിലായി. മലാറ്റൂര്‍ സ്വദേശി മന്‍സൂര്‍ ആണ് ഭാര്യയെ കോടതിയില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കുടുംബ കോടതിയിലായിരുന്നു സംഭവം. നാട്ടുകാര്‍ കൃത്യസമയത്ത് ഇടപെട്ടത് കൊണ്ടാണ് യുവതി രക്ഷപ്പെട്ടത്.
മേലാറ്റൂര്‍ സ്വദേശി മന്‍സൂറും ഭാര്യ റുബീനയും തമ്മിലുള്ള വിവാഹ മോചനക്കേസ് കുടുംബ കോടതിയിലാണ്. കേസിന്റെ നടപടികള്‍ക്കായി എത്തിയ ദമ്പതികള്‍ തമ്മില്‍ കുട്ടികളുടെ അവകാശത്തെച്ചൊല്ലി തര്‍ക്കം ഉണ്ടായി. തുടര്‍ന്നാണ് ഇയാള്‍ നേരത്തെ കയ്യില്‍ കരുതിവെച്ചിരുന്ന പെട്രോള്‍ ഒഴിച്ച് യുവതിയെ കൊലപ്പെടുത്തുന്നതിന് ശ്രമിച്ചത്. മന്‍സൂറിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ളവ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.