കരിപ്പൂര്‍: മനുഷ്യത്വത്തിന്റെ ലാഞ്ചന പോലുമില്ലാത്ത മറ്റുള്ളവരുടെ ചോരക്ക് കൊത്തിക്കുന്ന രാഷ്ട്ര നേതൃത്വങ്ങളും ജനതയും ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അബ്ദുസമദ് സമദാനി പറഞ്ഞു. വ്യാജ വാര്‍ത്ത കളിലൂടെ വൈരവും വിദ്വേഷവും വളര്‍ത്തുന്ന സമകാലീന ലോകത്ത് മനുഷ്യര്‍ മനുഷ്യരെ സ്‌നേഹിക്കുന്ന പരസ്പരം കലഹിക്കാത്ത നാഗരികതക്ക് വേണ്ടി പണിയെടുക്കാന്‍ ഓരോ വ്യക്തിക്കും ബാധ്യതയുണ്ട്. ആരെയും വെറുക്കാതിരിക്കലാണ് എന്റെ മതമെന്ന് പ്രഖ്യാപിച്ച പ്രവാചകന്‍ മുഹമ്മദിന്റെ സന്ദേശം ലോകത്തിന് മുമ്പില്‍ എക്കാലവും ഔന്നത്യത്തോടെ ഉയര്‍ന്നു നില്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന സന്ദേശവ്യമായി അടുത്ത ജനുവരി 25, 26, 27, 28 തിയ്യതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ കെ അബൂബക്കര്‍ മൗലവി അധ്യക്ഷനായി, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ഉമ്മര്‍ സുല്ലമി മുഖ്യ പ്രഭാഷണം നടത്തി, അബ്ദുല്‍ ലതീഫ് കരമ്പുലാക്കല്‍, എം.അഹമ്മദ് കുട്ടി മദനി, ഡോ: അന്‍വര്‍ സാദത്ത്, ഡോ: കെ.പി ജുവരിയ്യ, അബ്ദുല്‍ അലി മദനി,ഡോ: യു.പി യഹ് യാഖാന്‍ മദനി, എം.ആദില്‍ നസീഫ്, എം.കെ.ബഷീര്‍ പ്രസംഗിച്ചു.