കോഴിക്കോട്: പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നീര്‍നായയുടെ ആക്രമണത്തില്‍ പരുക്കേറ്റു. ഇരുവഴിഞ്ഞി പുഴയില്‍ കുളിക്കാനിറങ്ങിയ നോര്‍ത്ത് കാരശ്ശേരി സ്വദേശികളായ വൈ പി ഷറഫുദ്ദീന്റെ മകന്‍ മുഹമ്മദ് സിനാന്‍ (12), കൊളോറമ്മല്‍ മുജീബിന്റെ മകന്‍ ഷാന്‍ (13) എന്നിവര്‍ക്കാണ് നീര്‍നായയുടെ ആക്രണത്തില്‍ പരുക്കേറ്റത്. കാരശ്ശേരി പഞ്ചായത് ഓഫിസിനു സമീപത്തെ പാറക്കടവില്‍ കുട്ടികള്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു നീര്‍നായ ഇവരെ കടിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.