തിരുവനന്തപുരം: നാലംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കരിമഠം കോളനിയിലാണ് നാലുപേര്‍ ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഹര്‍ഷദ് (24) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലയാളി സംഘത്തിലെ ഒരാള്‍ പിടിയിലായിട്ടുണ്ട്. ധനുഷ് (18) എന്നയാളാണ് കസ്റ്റഡിയിലുള്ളത്.
പിടിയിലായ ധനുഷ് ഒഴികെ മറ്റു പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരെന്നാണ് അറിയുന്നത്. പൂര്‍വ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചെന്ന് പൊലീസ് പറഞ്ഞു. ലഹരി വിരുദ്ധ പ്രചരണം നടത്തിയിരുന്ന ആളാണ് കൊല്ലപ്പെട്ട ഹര്‍ഷദ്. പ്രതികള്‍ക്ക് ലഹരി സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.