നിര്‍ത്തിയിട്ട ബസിനുള്ളില്‍ പെണ്‍കുട്ടിക്ക് നേരെ പീഡിപ്പിക്കാന്‍ ശ്രമം: ക്ലീനര്‍ പിടിയില്‍

Crime

ഈരാറ്റുപേട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ബസ്സിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ബസ് ജീവനക്കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. തലപ്പലം സ്വദേശി രാജീവ് ആര്‍.വി എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇയാള്‍ ക്ലീനറായി ജോലി ചെയ്തു വന്നിരുന്ന സ്വകാര്യബസിലായിരുന്നു പീഡനശ്രമം നടന്നത്.

കഴിഞ്ഞ ദിവസം രാവിലെ 10.15 മണിയോടുകൂടി കുന്നോന്നി ടൗണ്‍ ഭാഗത്ത് ഭക്ഷണം കഴിക്കുന്നതിനായി ബസ് നിര്‍ത്തിയിട്ടിരുന്നു. ഈ സമയം ബസ്സിനുള്ളില്‍ ഇരിക്കുകയായിരുന്ന പ്രായപൂര്‍ത്തികാത്ത പെണ്‍കുട്ടിക്ക് നേരെ രാജീവ് ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്നാണ് പരാതി. അതിക്രമം നടക്കുമ്പോള്‍ ബസില്‍ പെണ്‍കുട്ടി തനിച്ചായിരുന്നു. പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിക്കുകയും പിന്നാലെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.