പത്തനംതിട്ട: മദ്യപിച്ചെത്തിയ മകന്‍ ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ പേരില്‍ വൃദ്ധയായ മാതാവിന്റെ ഇരു കൈകളും തല്ലി ഒടിച്ചു. റാന്നി തട്ടയ്ക്കാട് തേവര്‍ കാട്ടില്‍ സരോജിനി (65) യുടെ കൈയാണ് മകന്‍ വിജേഷ് (32) തല്ലിയൊടിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കടിമപ്പെട്ട വിജേഷ് സ്ഥിരമായി വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. തലയ്ക്കും നടുവിനും പരിക്കേറ്റ സരോജിനി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
