‘Measures of Men ‘ മനസ്സ് ആകുലമാക്കിയ ചലചിത്രം

Cinema

എം കെ രാമദാസ്

പനാജി: പത്തൊമ്പതാം നൂറ്റാണ്ടില്‍ ജര്‍മ്മനിയിലെ മനുഷ്യര്‍ക്കിടയില്‍ വര്‍ണ ഭേദങ്ങള്‍ എത്രത്തോളം ആഴ്‌നിറങ്ങിയെന്ന അന്വേഷണമാണ് Measures of Men എന്ന ചലചിത്രം. ഇതൊരാഖ്യാനം മാത്രമാണെന്ന തിരിച്ചറിവും ഈ ജര്‍മ്മന്‍ ചിത്രം നല്‍കുന്നു.

ലാര്‍സ് ക്രോമ സംവിധാനം ചെയ്ത സിനിമ വംശവെറിയുടെ അറിയപ്പെടാത്ത ചിത്രങ്ങള്‍ സമ്മാനിക്കുന്നു. ചരിത്ര ,രാഷ്ട്രീയ സിനിമ വിഭാഗത്തിലാണ് രാജ്യാന്തര ചലചിത്ര മേളയില്‍ ‘മെഷേര്‍സ് ഓഫ് മെന്‍ ‘ പ്രദര്‍ശിപ്പിച്ചത്. വെളുത്ത ചര്‍മ്മമുള്ളവരുടെ ആധിപത്യം മനുഷ്യരെ എത്രത്തോളം ക്രൂരരാക്കുന്നുവെന്നും തൊഴില്‍പരമായ നേട്ടത്തിന് വേണ്ടി അവ ദുരുപയോഗം ചെയ്യുന്നതെങ്ങിനെ യെന്നും സിനിമ പറയുന്നു.ശേഷി നിര്‍ണയിക്കുന്നതിന്നായി കറുത്ത വംശജരുടെ അവയവങ്ങള്‍ അളന്ന് തിട്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ചരിത്രത്തിലെ ദുരന്തമായി മാറിയ അനുഭവങ്ങളാണ് Measure of men ല്‍ പിന്നീട് കാണുന്നത്.

24 ന്യൂസ് ലേഖകൻ യു പ്രദീപും കാമറമാൻ അലോഷ്യസും ഐനോക്സിന് മുന്നിൽ

ചിത്രത്തിന്റെ രണ്ടാമത് പ്രദര്‍ശനത്തിനും നല്ല പ്രതികരണമാണ് ലഭിച്ചത്. മലയാളി കാഴ്ചകാരുടെ അക്ഷമ ഈ ചിത്രത്തിനും നേരിടേണ്ടി വന്നു. പ്രദര്‍ശനത്തിനിടെ തീയ്യേറ്ററിലുണ്ടായ സാങ്കേതിക തടസ്സം ആസ്വാദനത്തെ അലോസരപ്പെടുത്തിയെന്ന പരാതിയും ഉയര്‍ന്നു.

മലയാള സിനിമ കമ്പക്കാര്‍ തന്നെയാണ് അന്താരാഷ്ട്ര സിനിമ മേളയുടെ ജീവനെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് പതിനെഴാമത് ചലചിത്രോത്സവവും. പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്ത ആറായിരത്തി അഞ്ഞൂറ് പേരില്‍ മൂവായിരവും കേരളത്തില്‍നിന്നുള്ള നിന്നുള്ളവരാണ്. മലയാളം മാധ്യമങ്ങള്‍ക്ക് അന്താരാഷ്ട്ര ചലചിത്ര മേളയോടുള്ള താല്‍പര്യം കുറഞ്ഞുവന്നതും ഇത്തവണ ശ്രദ്ധിക്കപ്പെട്ടു. 24 ന്യൂസ് ഒഴികെയുള പ്രമുഖ ചാനലുകളൊന്നും ഗോവന്‍ ദൃശ്യ വസന്തം പ്രേക്ഷകരിലെത്തിക്കാന്‍ നേരിട്ട് വന്നില്ല.

സാഹിത്യകാരൻ മോഹൻ കുമാർ , നടൻ സുധി കോഴിക്കോട് തുടങ്ങിയവർ

മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ജിയോ ബേബി ഒരുക്കിയ കാതലന്റെ പ്രഥമ പ്രദര്‍ശനം ഐ എഫ് എഫ് ഐ വേദിയില്‍ വ്യാഴാഴ്ച നടക്കും. പ്രമുഖ തമിഴ് നടി ജ്യോതിക നായികയായ ചിത്രത്തിലാണ് മലയാള സിനിമാസ്വാദകരുടെ മുഴുവന്‍ പ്രതീക്ഷയും.