പനമരം: ഭിന്നശേഷി സംവരണം നാല് ശതമാനം നടപ്പാക്കുന്നതിനുവേണ്ടി മുസ്‌ലിം സംവരണം രണ്ട് ശതമാനം കുറയുന്ന തരത്തില്‍ റൊട്ടേഷന്‍ സംവിധാനം നിര്‍ദേശിച്ച് കൊണ്ട് സമൂഹിക’ നീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവ് സമൂഹിക നീതിയ്ക്ക് നിരക്കുന്നതല്ലെന്ന് ഐ എസ് എം വയനാട് ജില്ലാ സമിതി അഭിപ്രായപ്പെട്ടു.
പനമരം കമ്യൂണിറ്റിഹാളില്‍ നടന്ന ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയായ വെളിച്ചത്തിന്റെ 17ാം ഘട്ടം ജില്ലാ സംഗമം ഡോ. ജമാലുദ്ധീന്‍ ഫാറുഖി ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് ഹാസില്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു.
യുവത ബുക് ഹൗസ് പുറത്തിറക്കിയ ഖലീലുറഹ്മാന്‍ മുട്ടില്‍ രചിച്ച പരിഷ്‌കര്‍ത്താക്കള്‍ കെ ഹൈദര്‍ മൗലവി എന്ന പുസ്തക’ പ്രകാശനം ഡോ. മുസ്തഫാ ഫാറുഖി, കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബ്ദുസലിം മേപ്പാടിയ്ക്ക് കൈമാറി നിര്‍വഹിച്ചു.
എം ജി എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി ടി ആയിശ ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. സഹല്‍ മുട്ടില്‍ വെളിച്ചം ക്വിസ്സ് മത്സരത്തിന് നേതൃത്വം’ നല്‍കി. ഗുല്‍സാര്‍’ തിരൂരങ്ങാടി, മഷൂദ് മേപ്പാടി, സെറീന ടീച്ചര്‍, മുഫ്‌ലിഹ് കുട്ടമംഗലം എന്നിവര്‍ സംസാരിച്ചു