മൂന്ന് വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കുഴിച്ചുമൂടി

Crime

പാട്‌ന: മൂന്നുവയസുകാരിയെ പീഡപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടി. ബിഹാറിലെ മുസഫര്‍പൂറിലാണ് സംഭവം. പീഡിപ്പിച്ചശേഷം കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് നടുക്കുന്ന ക്രൂരത നടന്നത്.

സംഭവത്തില്‍ ലാല്‍ ബാബു എന്ന 20 വയസ്സുള്ള യുവാവിനെ പൊലീസ് പിടികൂടി. രക്ഷിതാക്കള്‍ക്കൊപ്പം ബന്ധുവീട്ടില്‍ പോയ പെണ്‍കുട്ടിയെയാണ് ലാല്‍ ബാബു പീഡിപ്പിച്ചുകൊന്ന് കൃഷിയിടത്തില്‍ കുഴിച്ചിട്ടത്. രാത്രി ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ ഇയാള്‍ എടുത്തുകൊണ്ടുപോവുകയായിരുതുന്നു.