മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം; ദൗത്യപഥം സോണല്‍ പ്രീകോണ്‍ സംഘടിപ്പിച്ചു

Malappuram

മോങ്ങം: വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ വരുന്ന ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി മോങ്ങം എ.യു.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മലപ്പുറം മണ്ഡലം ‘ദൗത്യപഥം’ സോണല്‍ പ്രീ കോണ്‍ കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി സുഹൈല്‍ സാബിര്‍ ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയര്‍മാന്‍ ടി.പി അബ്ദുല്‍ കബീര്‍ മോങ്ങം അധ്യക്ഷനായി. വിവിധ സെഷനുകളില്‍ ശാക്കിര്‍ ബാബു കുനിയില്‍, യു.പി ശിഹാബുദ്ധീന്‍ അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ജലീല്‍, എന്‍.എം മുസ്തഫ, ഇല്യാസ്, അബ്ദുല്‍ റഷീദ്, ടി.പി താഹിറ ടീച്ചര്‍, എന്നിവര്‍ നേതൃത്വം നല്‍കി, ഹമീദലിമെറയൂര്‍ സമാപന ഭാഷണം നടത്തി.