പുല്‍പ്പള്ളി: എ വര്‍ഗ്ഗീസിന്റെ സഹപ്രവര്‍ത്തകനായിരുന്ന കിസാന്‍ തൊമ്മന്റെ 54-ാം രക്തസാക്ഷിത്വ വാര്‍ഷികത്തില്‍ സി പി ഐ (എം എല്‍) റെസ്സ്റ്റാര്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ രക്തസാക്ഷി അനുസ്മരണം നടത്തി. കേന്ദ്ര കമ്മിറ്റി അംഗം എം കെ ദാസന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ നവ ഫാസിസ്റ്റുകളില്‍ നിന്നും രക്ഷിച്ചെടുക്കുന്നതിന് വേണ്ടി മുഴുവന്‍ ജനാധിപത്യ ശക്തികളും ഐക്യപ്പെടണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. കള്‍ച്ചറല്‍ ഫോറം സെക്രട്ടറി വേണുഗോപാല്‍ കുനിയില്‍, എം കെ ഷിബു, കെ ജി. മനോഹരന്, കെ ആര്. അശോകന് തുടങ്ങിയവര്‍ സംസാരിച്ചു. ചാരുവേലില്‍ ജാേണ്‍സണ്‍ സ്വാഗതമാശംസിച്ചു. പി.ടി. പരമാനന്ദ് അധ്യക്ഷനായിരുന്നു.