മുട്ടില്‍: യു.പി.ഐ ഇടപാടുകളിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കണമെന്ന് ഐ എസ് എം വയനാട് ജില്ലാ വളണ്ടിയര്‍ സമിതി ആവശ്യപ്പെട്ടു. സാധാരണക്കാരായ ജനങ്ങളേയും വ്യാപാരികളേയുമാണ് പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. അതിനാല്‍ ഇടപാടുകളിലെ പ്രശ്‌നങ്ങളും ആശങ്കയും അകറ്റി വ്യക്തത വരുത്താന്‍ ആര്‍.ബി.ഐ മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.
മുട്ടില്‍ നടന്ന വളണ്ടിയര്‍ സംഗമവും ഇഫ്ത്വാര്‍ മീറ്റിലും യൂണിറ്റി ജില്ലാ ചെയര്‍മാന്‍ ഇല്ല്യാസ് ബത്തേരി അധ്യക്ഷത വഹിച്ചു. വയനാട് വളണ്ടിയര്‍’ സമിതിയുടെ ബ്ലഡ് ബാങ്ക് രൂപീകരണവും’ ലോഗോം പ്രകാശനവും നടത്തി.
മാസപ്പിറവി മതവും ശാസ്ത്രവും കെ.ജെ.യു ക്രസന്റ് വിംഗ് തയ്യാറാക്കിയ ലഘുപുസ്തക റിവ്യൂയും സംശയങ്ങള്‍ക്കുള്ള മറുപടിയും ഖലീല്‍ റഹ്മാന്‍ ഫാറുഖി നിര്‍വഹിച്ചു. വളണ്ടിയര്‍ സമിതിയുടെ പ്രസക്തിയും ഭാവി പ്രവര്‍ത്തനങ്ങളും ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ വിശദീകരിച്ചു. ജില്ലാ കണ്‍വീനര്‍ നിഷാദ് പുല്‍പ്പള്ളി സ്വാഗതം പറഞ്ഞു. ബഷീര്‍ സ്വലാഹി, അബ്ദുസലാം മുട്ടില്‍, ഹാസില്‍ കുട്ടമംഗലം, മഷൂദ് മേപ്പാടി എന്നിവര്‍ സംസാരിച്ചു.