ത്രിവര്‍ണത്തില്‍ മുങ്ങി നഗരം; കരുത്തുകാട്ടി ഐ എന്‍ ടി യു സി റാലി

Wayanad

കല്പറ്റ: ഐ എന്‍ ടി യു സി ജില്ലാസമ്മേളനത്തിന്റെ ഭാഗമായി കല്പറ്റയില്‍ നടന്ന മഹാറാലിയില്‍ ആയിരങ്ങള്‍ അണിനിരന്നതോടെ നഗരം ത്രിവര്‍ണത്തിലായി. ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നും ഉച്ചയോടെ തന്നെ പ്രവര്‍ത്തകര്‍ കല്പറ്റയിലേക്കെത്തി തുടങ്ങിയിരുന്നു. വൈകിട്ട് നാലരയോടെ കല്പറ്റ എസ് കെ എം ജെ സ്‌കൂളിന് സമീപത്തെ ചന്ദ്രഗിരി ഓഡിറ്റോറിയത്തിന് മുന്നില് നിന്നും ആരംഭിച്ച റാലി സമ്മേളന നഗരിയായ പുതിയബസ്റ്റാന്റില് സമാപിച്ചു.

റാലിയുടെ മുന്നിര സമ്മേളന നഗരിയിലെത്തിയപ്പോഴും ചന്ദ്രഗിരിയില്‍ നിന്നും പ്രവര്‍ത്തകരുടെ നീണ്ടനിരയുണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖന്‍, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി, പി കെ ജയലക്ഷ്മി, എന്‍ ഡി അപ്പച്ചന്‍ തുടങ്ങിയ നേതാക്കള്‍ റാലിയെ മുന്നില്‍ നിന്ന് നയിച്ചു.

കെ എല്‍ പൗലോസ്, എന്‍ കെ വര്‍ഗീസ്, ടി ജെ ഐസക്, ബി സുരേഷ് ബാബു, ഉമ്മര്‍ കുണ്ടാട്ടില്‍, സി ജയപ്രസാദ്, പി എന്‍ ശിവന്‍, മോഹന്ദാസ് കോട്ടക്കൊല്ലി, കെ എം വര്‍ഗീസ്, ശ്രീനിവാസന്‍ തൊവരിമല, നജീബ് കരണി, എ എം നിഷാന്ത്, ജിനി തോമസ്, ഗിരീഷ് കല്പ്പറ്റ, നജീബ് പിണങ്ങോട്, കെ യു മാനു, എ പി കുര്യാക്കോസ്, ഒ ഭാസ്്കരന്‍, ബേബി തുരുത്തിയില്‍, സി എ ഗോപി, ആര്‍ ഉണ്ണികൃഷ്ണന്‍, കെ കെ രാജേന്ദ്രന്, സി സി തങ്കച്ചന്‍, താരിഖ് കടവന്‍, അരുണ്‍ ദേവ്, ഹര്‍ഷല്‍ കോണാടന്‍, കെ അജിത, എന്‍ എസ് ബിന്ദു, മായ പ്രദീപ്, ആയിഷ പള്ളിയാല്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്കി.

നവകേരളസദസ് പ്രഹസനം: ടി സിദ്ദിഖ് എം എല്‍ എ

മുഖ്യമന്ത്രിയും മന്ത്രിമാരും ഏറെ കൊട്ടിഘോഷിച്ച് നടത്തുന്ന നവ കേരളസദസ് വെറും പ്രഹസനം മാത്രമാണെന്ന് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരക്കണക്കിന് പരാതികള്‍ പരിഹരിച്ച, ലക്ഷക്കണക്കിന് ആളുകള്‍ക്ക് സഹായം എത്തിച്ച ജനസമ്പര്‍ക്ക പരിപാടിയെ വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട പണിയാണ് മുഖ്യമന്ത്രി ചെയ്യുന്നത് എന്ന് പറഞ്ഞ് പ്രചരണം നടത്തിയവര്‍ ഇന്ന് നടത്തുന്ന നവകേരള സദസ് വെറും ടൂര്‍ പ്രോഗ്രാം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐ എന്‍ ടി യു സി വയനാട് ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു പരാതിയും നേരിട്ട് സ്വീകരിക്കുന്നില്ല. വിവിധ കേന്ദ്രങ്ങളില്‍ നിന്നും നല്കിയ പരാതികള്‍ക്ക് ഒരു പരിഹാരവും കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് പാക്കേജും തോട്ടം തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതിയും സംബന്ധിച്ച് ഇപ്പോള്‍ ഒരു മിണ്ടാട്ടവുമില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന മെഡിക്കല്‍ കോളേജ് മാനന്തവാടിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സമ്പൂര്‍ണപരാജയമാണെന്നും ജില്ലാ ആശുപത്രിക്കായി യു ഡി എഫ് സര്‍ക്കാര്‍ നിര്‍മ്മിച്ച കെട്ടിടങ്ങളാണ് ഇപ്പോഴും അവിടെയുള്ളതെന്നും സിദ്ധിഖ് പറഞ്ഞു.

ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, എന്‍ ഡി അപ്പച്ചന്‍, പി കെ ജയലക്ഷ്മി, കെ എല്‍ പൗലോസ്, എന്‍ കെ വര്‍ഗീസ്, ടി ജെ ഐസക്, ബി സുരേഷ് ബാബു, ഉമ്മര്‍ കുണ്ടാട്ടില്‍, സി ജയപ്രസാദ്, പി എന്‍ ശിവന്‍, മോഹന്ദാസ് കോട്ടക്കൊല്ലി, കെ എം വര്‍ഗീസ്, ശ്രീനിവാസന് തൊവരിമല, നജീബ് കരണി, എ എം നിഷാന്ത്, ജിനി തോമസ്, ഗിരീഷ് കല്പ്പറ്റ, നജീബ് പിണങ്ങോട്, കെ യു മാനു, എ പി കുര്യാക്കോസ്, ഒ ഭാസ്്കരന്, ബേബി തുരുത്തിയില്, സി എ ഗോപി, ആര് ഉണ്ണികൃഷ്ണന്, കെ കെ രാജേന്ദ്രന്, സിസി തങ്കച്ചന്, താരിഖ് കടവന്, അരുണ് ദേവ്, ഹര്ഷല് കോണാടന്, കെ അജിത, എന് എസ് ബിന്ദു, മായ പ്രദീപ്, ആയിഷ പള്ളിയാല് തുടങ്ങിയവര് സംസാരിച്ചു.