മേപ്പാടി: ഈ വർഷത്തെ ഹജ്ജിന് പോകുന്നവർക്ക് സലഫി മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നല്‍കി. യോഗം കെ എൻ എം ജില്ലാ സെക്രട്ടറി സയ്യിദ് അലി സ്വലാഹി ഉത്ഘാടനം ചെയ്തു.
കെ എം കെ ദേവർഷോല, നജീബ് കാരാടൻ, അയ്യൂബ് ഖാൻ തലക്കൽ, സലാം കുന്നംപ്പെറ്റ ,ഹംസ മദനി തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്റ് ഇബ്രാഹിം മങ്കേറി അധ്യക്ഷത വഹിച്ചു. റഷീദ് കാപ്പൻകൊല്ലി സ്വാഗത്വവും ആലി പിലാശേരി നന്ദി പറഞ്ഞു.