ചാന്‍സലര്‍ സ്ഥാനത്തുനിന്നും തന്നെ മാറ്റിയ ബില്‍ കണ്ടിട്ടില്ലെന്ന് ഗവര്‍ണര്‍

Kerala News

കോഴിക്കോട്: ചാന്‍സലര്‍ സ്ഥാനത്തു നിന്നും തന്നെ മാറ്റിയ ബില്‍ കണ്ടിട്ടില്ലെന്നും നിയമാനുസൃതമായ ഏതു ബില്ലാണെങ്കിലും അതില്‍ താന്‍ ഒപ്പിടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ പെട്ടതിനാല്‍ സര്‍ക്കാരിന് ഏകപക്ഷീയമായി നിയമം നിര്‍മിക്കാന്‍ ആവില്ലെന്നും മാറ്റങ്ങളെ എതിര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ക്രിസ്തുമസ് ആഘോഷം പങ്കെടുക്കുന്നവര്‍ എല്ലാവരും ആഘോഷിക്കട്ടെ. അടുത്ത വര്‍ഷം കൂടുതല്‍ നല്ല രീതിയില്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ പറ്റട്ടേയെന്നാശംസിക്കുന്നതായും ഇതു സംബന്ധമായ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു.

ബഫര്‍ സോണ്‍ സംബന്ധമായി തനിക്ക് പരാതിയൊന്നും കിട്ടിയിട്ടില്ല. കര്‍ഷകര്‍ പരാതി നല്‍കിയാല്‍ ബന്ധപ്പെട്ടവര്‍ക്കു കൈമാറും. നയപരമായ കാര്യങ്ങള്‍ തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ വിഷയമാണ്.
ഇത്തരം കാര്യങ്ങളില്‍ ഇടപെടേണ്ടത് സര്‍ക്കാര്‍ ആണെന്നും പറഞ്ഞ അദ്ദേഹം, എല്ലാ മലയാളികള്‍ക്കും ക്രിസ്മസ് പുതുവത്സര ആശംസകള്‍ നേരുന്നുവെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *