ബേപ്പൂര്‍ ബീച്ചിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചു

Kerala

കോഴിക്കോട്: ബേപ്പൂര്‍ ബീച്ചില്‍ ‘ബേപ്പൂര്‍ ആന്റ് ബീയോണ്ട് ടൂറിസം ഡെവലപ്പ്‌മെന്റ് ‘പദ്ധതിയുടെ പ്രവൃത്തി നടന്നു വരുന്നതിനാല്‍ ഒരു മാസത്തേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടാവുന്നതല്ലെന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചു. ബീച്ചിലേക്ക് വരുന്ന സഞ്ചാരികളുടെ സുരക്ഷ പരിഗണിച്ചാണ് പ്രവേശനം നിരോധിച്ചത്.