തിരുവനന്തപുരം: ഏഴുവയസുള്ള മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ കാമുകന് ഒത്താശ ചെയ്ത യുവതി അകത്തായി. യുവതി കുടുങ്ങിയത് പതിനൊന്നുകാരിയുടെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ട് മാത്രം. തന്റെ ഇളയ സഹോദരി അമ്മയുടെ കാമുകന്റെ പീഡനത്തിന് നിരന്തരം ഇരയാകുന്നെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി ഇളയ സഹോദരിയേയും കൂട്ടി അമ്മൂമ്മയുടെ അടുത്തെത്തി. പീഡന കാര്യങ്ങള്‍ അമ്മൂമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സ്വന്തം മകളായ ഏഴു വയസുകാരിയെ പീഡിപ്പിക്കാന്‍ കാമുകന് എല്ലാ സഹായങ്ങളും ചെയ്ത് ഒപ്പം നിന്ന യുവതിക്ക് കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്.
2018 മാര്‍ച്ച് മുതല്‍ 2019 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിക്ക് ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. പ്രതിയുടെ മൂത്ത മകളുടെ അച്ഛന്‍ മനോരോഗിയാണ്. ഇദ്ദേഹമാണ് യുവതിയുടെ ഭര്‍ത്താവ്. ഇരയായ കുട്ടിയുടെ അച്ഛന്‍ മറ്റൊരാളാണ്. മാനസിക രോഗിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം താമസമായതോടെയാണ് ഇളയ പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. മൂത്ത പെണ്‍കുട്ടിയെ പിതാവിന്റെ വീട്ടില്‍ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം പോയിരുന്നത്.
ഏഴുവയസുകാരിയെ യുവതിയുടെ കാമുകന്‍ പലതവണ ക്രൂരമായി പീഡിപ്പിച്ചു. കുട്ടി കരഞ്ഞു കൊണ്ട് അമ്മയോട് വിവരം പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. പുറത്ത് പറയരുതെന്ന ഉപദേശം മാത്രമാണ് അമ്മ കുഞ്ഞിന് നല്‍കിയത്. ഇതിനിടെ പീഡനത്തില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍ക്കുന്നത് പതിവായി. ഇക്കാര്യം പറയുമ്പോഴെല്ലാം അതൊന്നും കുഴപ്പമില്ലെന്നും മറ്റാരോടും പറയരുതെന്നുമായിരുന്നു അമ്മയുടെ മറുപടി. പിന്നീട് അമ്മയുടെ സാന്നിധ്യത്തില്‍ തന്നെ പീഡനം നടന്നു.
ഇതിനിടെ കുട്ടിയുടെ 11കാരിയായ സഹോദരി വീട്ടിലെത്തി. സംസാരത്തിനിടെ സഹോദരിയെ അമ്മയ്‌ക്കൊപ്പം താമസിക്കുന്നയാള്‍ പീഡിപ്പിച്ചതായി കുട്ടി അറിഞ്ഞു. എന്നാല്‍ അമ്മയുടെയും കാമുകന്റെയും ഭീഷണി കാരണം സംഭവം പുറത്തുപറഞ്ഞില്ല.
ഇതിനിടെ യുവതി കാമുകനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം താമസം തുടങ്ങി. ഇയാളും കുട്ടിയെ അമ്മയുടെ സഹായത്തോടെ പീഡിപ്പിക്കുകയായിരുന്നു. ഒടുവില്‍ പീഡനം സഹിക്കാനാകാതെ രണ്ട് കുട്ടികളും പിതാവിന്റെ അമ്മയുടെ വീട്ടിലെത്തി വിവരം പറയുകയായിരുന്നു. പിന്നാലെ ഇക്കാര്യം അറിഞ്ഞ അമ്മൂമ്മ സംഭവം പുറത്തറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികളെ രണ്ട് പേരെയും ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. മകളെ പീഡിപ്പിക്കാന്‍ കാമുകന് ഒത്താശ ചെയ്ത യുവതിക്ക് 40 വര്‍ഷവും 6 മാസവും കഠിന തടവുമാണ് കോടതി ശിക്ഷ വിധിച്ചത്.