കണ്ണൂര്‍: വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കുന്ന 10ാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കെ.എന്‍.എം മര്‍കസുദ്ദഅവ ജില്ലാ കമ്മിറ്റി തളിപ്പറമ്പ, ഇരിക്കൂര്‍, കണ്ണൂര്‍, വളപട്ടണം മണ്ഡലങ്ങളില്‍ ‘ദൗത്യപഥം ‘സംഘടിപ്പിച്ചു.
സൗഹൃദ മുറ്റം, പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ശാഖാ മണ്ഡലം കണ്‍വെന്‍ഷനുകള്‍, ശാഖ മണ്ഡലം പ്രചാരണ യോഗങ്ങള്‍, സ്‌ക്വാഡ് പ്രവര്‍ത്തനം, ലഘുലേഖ വിതരണം എന്നിവ ജില്ലയില്‍ നടന്നു കഴിഞ്ഞു.പാനൂര്‍, തലശ്ശേരി മണ്ഡലം ദൗത്യപഥം നേരത്തെ നടന്നു.
ഡിസംബര്‍ 24 ന് കെ.എന്‍.എം മര്‍കസുദ്ദഅവ ജില്ലാ ബഹുജന സംഗമം തലശ്ശേരിയിലും ഐ.എസ് എം ന്റെ നേതൃത്വത്തില്‍ ക്യു എല്‍ എസ് (ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍) ,സ്‌കൂള്‍ ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, അന്താരാഷ്ട്ര ഖുര്‍ആന്‍ പഠന പദ്ധതിയായ വെളിച്ചം എന്നിവയുടെ കുടുംബസംഗമം ഡിസംബര്‍ 31 ന് കണ്ണൂരിലും നടക്കും.
തായത്തെരു റോഡ് സലഫി ദഅവ സെന്ററില്‍ നടന്ന ‘ദൗത്യപഥം’ കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി എം.ടി മനാഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.സി ശക്കീര്‍ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കെ.എല്‍.പി.ഹാരിസ്, വി.പി അക്ബര്‍ സാദിഖ്, റഫീഖ് നല്ലളം, അബ്ദുല്‍ ജബ്ബാര്‍ മൗലവി പൂതപ്പാറ, ഫൈസല്‍ ചക്കരക്കല്‍, വി.വി മഹമൂദ്, അതാ ഉള്ള ഇരിക്കൂര്‍, സൈദ് കൊളേക്കര, സി.എം മുനീര്‍, ഫൗലാദ് ചക്കരക്കല്‍, മന്‍സൂര്‍ വളപട്ടണം എന്നിവര്‍ പ്രസംഗിച്ചു.