കണ്ണൂർ: ജോലിസ്ഥലത്തെ മാനസിക സംഘർഷം ലഘൂകരിക്കാൻ ശക്തമായ ബോധവൽക്കരണവും നിയമനിർമാണവും അനിവാര്യമാണെന്ന് സീനിയർ ഹെൽത്ത് കെയർ കൺസൾട്ട് ഡോ സുൽഫിക്കർ അലി അഭിപ്രായപ്പെട്ടു.
തൊഴിലിടങ്ങളിൽ കടുത്ത മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവരാണ് ഭൂരിഭാഗവും. കോർപ്പറേറ്റ് മാനേജ്മെൻറ്കൾ അടിച്ചേൽപ്പിക്കുന്ന ടാർഗെറ്റ്കളും റിസോർസുകളുടെ പരിമിതി മൂലവുമാണ് പ്രധാനമായും സംഘർഷങ്ങൾ ഉണ്ടാകുന്നത്. മാനസിക സംഘർഷങ്ങളെ മുൻകൂട്ടി കണ്ടെത്താനും ആവശ്യമായ ഇടപെടലുകൾ നടത്താനും ആവശ്യമെങ്കിൽ കൗണ്സലിംഗ് സേവനങ്ങളും മനോരോഗ ചികിത്സയും ലഭ്യമാക്കാനും തൊഴിലുടമകൾക്ക് ബാധ്യതയുണ്ട്.
തൊഴിലിടങ്ങളിൽ സംഘർഷം അനുഭവിക്കുന്ന സഹപ്രവർത്തകരെ കണ്ടെത്താനും മോണിറ്റർ ചെയ്യാനും കൃത്യമായ സംവിധാനങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകമാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് റൈസ് അപ്പ് മൈൻഡ് ട്രെയിനിങ് സെൻറർ കണ്ണൂരിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രെയിനിങ് കോഡിനേറ്റർ ഷഹനാസ റഷീദ് അധ്യക്ഷയായിരുന്നു. ഡോ അബ്ദുറഹിമാൻ, ഫാത്തിമ ഷിറാസ് ക്ലാസെടുത്തു.