ഡോ സുല്‍ഫിക്കര്‍ അലി എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് കോഡിനേറ്റര്‍

Kozhikode

കണ്ണൂര്‍: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) എമര്‍ജന്‍സി ലൈവ് സപ്പോര്‍ട്ട് സോണല്‍ കോര്‍ഡിനേറ്ററായി ഡോ സുല്‍ഫിക്കര്‍ അലിയെ സംസ്ഥാന പ്രസിഡണ്ട് ഡോ ജോസഫ് ബെനവന് നോമിനേറ്റ് ചെയ്തു. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ആറ് ജില്ലയുടെ കോഡിനേറ്റര്‍ ആയിട്ടാണ് നിയമനം.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ 25 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സിപിആര്‍ പരിശീലനം നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. സൊസൈറ്റി ഫോര്‍ എമര്‍ജന്‍സി മെഡിസിന്‍ ഇന്ത്യ, എയ്ഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍, ട്രോമാ കെയര്‍ സൊസൈറ്റി, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്, ഐ ഡി ആര്‍ എല്‍ ഫൗണ്ടേഷന്‍, റൂറല്‍ എമര്‍ജന്‍സി മെഡിസിന്‍ ഇന്ത്യ എന്നീ സംഘടനകളില്‍ ഭാരവാഹിയാണ് ഡോ സുല്‍ഫിക്കര്‍ അലി. എമര്‍ജന്‍സി മെഡിസിന്‍ ഇന്ത്യ നാഷണല്‍ അവാര്‍ഡ്, ഡോക്ടര്‍ മിംസ് അവാര്‍ഡ്, മാനവ സേവ പുരസ്‌കാരം തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.