വിദ്യാർത്ഥികൾ ദേശസ്നേഹികളായി വളരണം

Kozhikode

കോഴിക്കോട്: വിദ്യാർത്ഥികൾ ദേശ സ്നേഹികളായി വളരണമെന്നും രാഷ്ട്രത്തിൻ്റെ അഖണ്ഡതയും ഐക്യവും കാത്തു സൂക്ഷിക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാരും ബദ്ധശ്രദ്ധരായിരിക്കണമെന്ന് മലബാർ എജ്യുസ്റ്റി ചെയർമാൻ ഡോ.ഹുസൈൻ മടവൂർ ആഹ്വാനം ചെയ്തു.

സ്വാതന്ത്രദിനത്തിൽ സലഫിചാരിറ്റബിൾ ട്രസ്റ്റിന്ന് കീഴിലുള്ള മലബാർ എജ്യുസിറ്റി കേമ്പസിലെ നരിക്കുന്നി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ദേശീയ പതാക ഉയർത്തി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഒരു ബഹുസ്വരാഷ്ട്രമാണ്. മതേതരത്വമാണ് ഇന്ത്യയുടെ മുഖമുദ്ര.
ഇവിടെ വിവിധ മതങ്ങളും സംസ്കാരങ്ങളുമുണ്ട്.

പരസ്പരം അംഗീകരിച്ചും ബഹുമാനിച്ചും ഒന്നിച്ച് ജീവിക്കേണ്ടവരാണ് നമ്മൾ. മഹാത്മാ ഗാന്ധിയും പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും മൗലാ അബുൽകലാം ആസാദും അതാണ് നമുക്ക് കാണിച്ച് തന്നത്. ഇന്ത്യ എൻ്റെ എൻ്റെ രാജ്യമാണ്,
എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരീ സഹോദരങ്ങളാണ് ഞാനെൻ്റെ രാജ്യത്തെ സ്നേഹിക്കുന്നു എന്നാണല്ലോ നമ്മുടെ പ്രതിജ്ഞ. ആ പ്രതിജ്ഞയുടെ സത്ത ഉൾക്കൊണ്ട് ദേശസ്നേഹമുള്ള നല്ല ഇന്ത്യക്കാരനായി ജീവിക്കാൻ എല്ലാവരും പ്രതിജ്ഞ പുതുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ കമ്മിറ്റി പ്രസിഡൻ്റ് അഡ്വ. അബ്ദുറഹ്മാൻ, പ്രിൻസിപ്പാൾ റജിന സൂപ്പി, ട്രസ്റ്റ് ജനറൽ സെക്രട്ടരി വി.പി. അബ്ദുൽ ഖാദർ, പി.ടി.എ പ്രസിഡൻ്റ് അബ്ദുസ്സലാം, അബ്ദുൽഗഫൂർ ഫാറൂഖി, ഇതര സ്ഥാപന മേധാവികളും അധ്യാപകരും സംസാരിച്ചു.
ആഘോഷത്തോടനുബന്ധിച്ച് വി ദ്യാർത്ഥികളുടെ മാർച്ച് പസ്റ്റും ബാൻ്റ് വാദ്യവും മറ്റു കലാപരിപാടികളും നടന്നു