വികസിത് ഭാരത് സങ്കല്‍പ യാത്രക്ക് വയനാട്ടില്‍ തുടക്കമായി

Wayanad

കല്പറ്റ: കേന്ദ്ര വികസന ക്ഷേമ പദ്ധതികളെ കുറിച്ച് സമൂഹത്തിലെ വിവിധ തലങ്ങളില്‍ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വികസിത് ഭാരത് സങ്കല്‍പ യാത്രക്ക് വയനാട് മൂപ്പനാട് പഞ്ചായത്തില്‍ തുടക്കമായി. മൂപ്പനാട് ടൗണില്‍ നടന്ന പരിപാടി കേരള ഗ്രാമീണ്‍ ബാങ്ക് റീജണല്‍ മാനേജര്‍ റ്റി വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ബിപിന്‍ മോഹന്‍ അധ്യക്ഷത വഹിച്ചു. അമ്പലവയല്‍ കൃഷി വിജ്ഞാന്‍ കേന്ദ്രംമേധാവി ഡോ: സഫിയ ഏന്‍ സി, എഫ് ഏ സി ടി സെയില്‍സ് മാനേജര്‍ ഗോകുല്‍ സോമന്‍, ഫാത്തിമ ഹന്ന, ബി പി സി എല്‍ സെയില്‍സ് ഓഫീസര്‍ സച്ചിന്‍, കൃഷി ഓഫിസര്‍ ചിത്ര ഏ ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ വളപ്രയോഗത്തിന് ഡ്രോണ്‍ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ക്കായി സമീപത്തെ ഫാമില്‍ വച്ച് ഡ്രോണ്‍ പ്രദര്‍ശിപ്പിക്കലും നടന്നു. ചടങ്ങില്‍ പ്രധാനമന്തി ഊജല്‍യോജന പദ്ധിതി പ്രകാരം ഗുണഭോക്ത്താക്കുള്ള പുതിയകണക്ഷന്‍ വിതര്‍ണവും നടത്തി. നാളെ രാവിലെ 10 മണിക്ക് മേപ്പാടി പഞ്ചായത്ത് ഓഫിസ് പരിസരത്താണ് വികസിത് ഭാരത് സങ്കല്‍പ യാത്ര നടക്കുക. യാത്രയുടെ ഭാഗമായി നടത്തുന്ന പൊതുയോഗങ്ങളില്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക് കേന്ദ്ര പദ്ധതികളില്‍ ചേരാനുള്ള സൗകര്യവും ഉണ്ടാകും.

ക്ഷേമ പദ്ധതികള്‍ക്ക് അര്‍ഹരായവരെ കണ്ടെത്തി പദ്ധതിയുടെ ഗുണഫലം എത്തിക്കുക എന്നതും യാത്രയുടെ പ്രധാന ഉദ്ദേശം. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രമുഖരെയും കായിക താരങ്ങളെയും ആദരിക്കും. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നാബാര്‍ഡും വിവിധ സര്‍ക്കാര്‍ വകുപ്പുകളും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 24ന് തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തില്‍ വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ വയനാട്ടിലെ പര്യടനം സമാപിക്കുക.

രാജ്യത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും പര്യടനം നടത്തുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ സംസ്ഥാന തല ഉദ്ഘടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നവംബര്‍ 15ന് അട്ടപാടിയില്‍ നിര്‍വഹിച്ചത്.