സിനിമ വര്‍ത്തമാനം / എം കെ രാമദാസ്
തിരശ്ശീലവീണ 54ാമത് രാജ്യാന്തര ചലചിത്രോത്സവത്തിലെ സമാപന ചിത്രമായി പ്രദര്‍ശിപ്പിച്ചത് അമേരിക്കന്‍ സിനിമയായ ഫെതര്‍ വെയ്റ്റാണ്. സംവിധായകന്‍, എഴുത്തുകരന്‍ , ക്യാമറാമാന്‍ തുടങ്ങിയ നിലകളില്‍ അമേരിക്കന്‍ സിനിമ മേഖലയില്‍ പ്രശസ്തനായ റോബര്‍ട്ട് കോളോഡ്‌നിയാണ് ജീവചരിത്ര സംബന്ധിയായ ഈ ചലചിത്രമൊരുക്കിയത്.
റോബർട്ട് കൊളോഡ്നി
1940കളില്‍ പ്രശസ്തനായ ഇറ്റാലിയന്‍ അമേരിക്കന്‍ ബോക്‌സര്‍ വില്ലി പെപ്പിന്റെ ജീവിതമാണ് റോബര്‍ട്ട് ഫെതര്‍വെയ്റ്റില്‍ ചിത്രീകരിച്ചത്. അതിരുകള്‍ ഭേദിക്കാന്‍ ശേഷിയുള്ള കലാരൂപമാണ് സിനിമയെന്ന് സംവിധായകന്‍ റോബര്‍ട്ട് കോളോഡ്‌നി പറഞ്ഞു. ലോകത്തെവിടെയുമുള്ള പ്രേക്ഷകര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന പ്രമേയം സിനിമയില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. റോബര്‍ട്ട് ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ ചലചിത്ര മേളയുടെ റെഡ് കാര്‍പ്പറ്റില്‍ പങ്കെടുത്തു.