റിഷഭ് ഷെട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം കാന്താര ലെജന്‍റിന്‍റെ മുഹൂര്‍ത്തം ഹത്തൂരില്‍ നടന്നു

Cinema

സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍

റിഷഭ് ഷെട്ടിയുടെ കാന്താര എന്ന ചിത്രം ഹോംബാലെ ഫിലിംസുമായി കൈകോര്‍ക്കുന്നു. റിഷബ് ഷെട്ടിയുടെ നാടായ ഹത്തൂരില്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മുഹൂര്‍ത്തം പൂര്‍ത്തിയായി. ബ്ലോക്ക്ബസ്റ്റര്‍ പാന്‍ ഇന്ത്യന്‍ സിനിമകള്‍ നിര്‍മ്മിച്ച പ്രമുഖ കന്നഡ സിനിമാ നിര്‍മ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസിന്റെ പതിനൊന്നാമത്തെ ചിത്രമാണ് കാന്താര ലെജന്‍ഡ്. റിഷഭ് ഷെട്ടി ഈ ചിത്രം സംവിധാനം ചെയ്യുന്നതിനൊപ്പം പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. റിഷഭ് ഷെട്ടിയുടെ നാട്ടില്‍ വെച്ചായിരുന്നു ഈ സിനിമയുടെ മുഹൂര്‍ത്തം ഇന്നലെ നടന്നത്. ഹത്തൂരിലെ ശ്രീ ആനെഗുഡ്ഡെ ഗണപതി ക്ഷേത്രത്തില്‍ നടന്ന മുഹൂര്‍ത്തത്തില്‍ റിഷബ് ഷെട്ടി, നിര്‍മ്മാതാവായ വിജയ് കിരഗന്ദൂര്‍ എന്നിവരോടൊപ്പം നിരവധി പ്രമുഖര്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വെളിപ്പെടുത്തുന്ന ടീസര്‍ ഇതിനോടൊകം തന്നെ 19മില്യണ്‍ കാഴ്ചക്കാരുമായി പ്രേക്ഷക പ്രശംസയോടെ മുന്നേറുകയാണ്. ഗോവ ശളളശ യില്‍ കാന്താര യിലെ അഭിനയത്തിന് റിഷഭ് ഷെട്ടിക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചിരുന്നു . കാന്താര എ ലെജന്‍ഡ് കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഏഴു ഭാഷകളില്‍ ആണ് റിലീസ് ചെയ്യുന്നത്. അനിരുദ്ധ് മഹേഷ്, ഷാനില്‍ ഗുരു എന്നിവരാണ് റിഷബിനോടൊപ്പം പ്രവര്‍ത്തിക്കുന്ന സഹ എഴുത്തുകാര്‍. അരവിന്ദ് എസ് കശ്യപ് ആണ് ഛായാഗ്രഹണം. സംഗീതം അജനീഷ് ലോകനാഥ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍.