ആര്‍ ജെ ഡി നവകേരള സ്വാഗത സദസ്സ്

Eranakulam

കൊച്ചി: നവകേരള സദസ്സിനെ എറണാകുളം നഗരത്തിലേക്ക് വരവേല്‍ക്കുന്നതിന് മുന്നോടിയായി ഡിസംബര്‍ 6 ബുധനാഴ്ച കാലത്ത് പത്തുമണിക്ക് കലൂരില്‍ ആര്‍ ജെ ഡി നവകേരള സ്വാഗത സദസ്സ് സംഘടിപ്പിക്കും. കൊച്ചിന്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.അനില്‍കുമാര്‍ സദസ്സ് ഉദ്ഘാടനം ചെയ്യും.

രാഷ്ട്രീയ ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോ മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രീയ ജനതാദള്‍ ജില്ലാ നേതാവും, ദേശീയ കൗണ്‍സില്‍ അംഗവുമായ ബിജു തേറാട്ടില്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍ ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ നേതാക്കള്‍ക്ക് പുറമേ വിവിധ കലാസംസ്‌കാരിക പ്രമുഖരും ഈ സദസ്സില്‍ അണിച്ചേരും.