അടയാളം ഫറോക്ക് ഏരിയാ യുവജന സംഗമം സംഘടിപ്പിച്ചു

Kozhikode

കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫറോക്ക്, ബേപ്പൂര്‍, കല്ലായി മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് അടയാളം ഫറോക്ക് ഏരിയാ യുവജന സംഗമം ബേപ്പൂര്‍ സലഫി മസ്ജിദ് അങ്കണത്തില്‍ വെച്ച് നടന്നു.

കെ എന്‍ എം കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി അബ്ദുസ്സലാം വളപ്പില്‍ സംഗമം ഉദ്ഘാടനം ചെയ്തു,ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് ജുനൈദ് മേലത്ത് അധ്യക്ഷത വഹിച്ചു, മണ്ഡലം ശാഖ സെക്രട്ടറിമാര്‍ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു, ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജംഷീര്‍ ഫാറൂഖി സമ്മേളന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി, ജുനൈസ് നല്ലളം, വി.കെ ബാവ, കുഞ്ഞാമുക്കോയ, ഹബീബ് റഹ്മാന്‍ സംസാരിച്ചു.