ആരാമ്പ്രം: വിശ്വാസ രംഗത്ത് ചൂഷണങ്ങളും തട്ടിപ്പുകളും വ്യാപകമാകുന്ന സാഹചര്യത്തില്‍ യഥാര്‍ത്ഥ ദൈവിക സന്ദേശങ്ങളുടെ പ്രസക്തി സമൂഹ സമക്ഷം സമര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരാമ്പ്രം ശാഖ കെ.എന്‍.എം മര്‍കസുദ്ദഅവ സംഘടിപ്പിക്കുന്ന മാനവികതാ സദസ്സ് ഡിസംബര്‍ ഒന്നിന് വെള്ളി ആരാമ്പ്രം വെളിച്ചം നഗരിയില്‍ നടക്കും. പ്രമുഖ പണ്ഡിതന്‍ അബ്ദുല്‍ കലാം ഒറ്റത്താണി മുഖ്യ പ്രഭാഷണം നടത്തും .’വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തില്‍ 2024 ജനുവരി അവസാനവാരം കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് മാനവികതാ സദസ്സ് സംഘടിപ്പിക്കുന്നതെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ ആരാമ്പ്രം ശാഖ പ്രസിഡണ്ട് എഞ്ചി.ഇബ്രാഹീം കുട്ടിയും സെക്രട്ടറി ജാബിര്‍ കോണിക്കലും അറിയിച്ചു.