വികസിത് ഭാരത് സങ്കല്‍പ് യാത്ര: ജനങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി

Wayanad

വൈത്തിരി: വികസിത് ഭാരത് സങ്കല്‍പ് യാത്രയ്ക്കിടെ ഓണ്‍ലൈന്‍ ആയി ജനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിച്ച. രണ്ടു ദിവസം മുന്‍പ് ജില്ലയില്‍ ആരംഭിച്ച വികസിത് ഭാരത് സങ്കല്‍പ് യാത്ര വൈത്തിരി പഞ്ചായത്തില്‍ പര്യടനം നടത്തുന്നതിനിടയില്‍ ആണ് പ്രധാന മന്ത്രിയുടെ ഓണ്‍ലൈന്‍ സംവാദം നടന്നത്.

വൈത്തിരിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ നാബാര്‍ഡ് എ. ജി. എം. ജിഷ വി. അധ്യക്ഷത വഹിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് റീജ്യണല്‍ മാനേജര്‍ സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍, കാനറാ ബാങ്ക് മാനേജര്‍ വരുണ്‍, ലീഡ് ബാങ്ക് ഓഫിസര്‍ കൃഷ്ണദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി വിവിധ ജനക്ഷേമ പദ്ധതികളില്‍ അംഗങ്ങളായ ഗുണഭോക്താക്കള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. കാര്‍ഷിക വളപ്രയോഗത്തിന് ഡ്രോണുകള്‍ എങ്ങനെ ഉപയോഗിക്കാം എന്ന് പ്രദര്‍ശിപ്പിച്ചു. പൊഴുതന ഗ്രാമ പഞ്ചായത്തില്‍ ആണ് വികസിത് ഭാരത് സങ്കല്‍പ് യാത്ര നാളെ പര്യടനം നടത്തും.

കേന്ദ്ര ജനക്ഷേമ പദ്ധതികള്‍ സമൂഹത്തിലെ വിവിധ തലങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വികസിത് ഭാരത് സങ്കല്‍പ് യാത്ര രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും പര്യടനം നടത്തുന്നുണ്ട്. വയനാട് ജില്ലയിലെ പഞ്ചായത്തുകളിലും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പരിചയപ്പെടുത്തിക്കൊണ്ട് കടന്നുപോകുന്ന യാത്ര ഡിസംബര്‍ 26 വരെ നീണ്ടുനില്‍ക്കും. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നബാര്‍ഡ്, കൃഷി വിഗ്യാന്‍ കേന്ദ്ര, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.