കാത്തിരിപ്പിന് വിരാമം: മോഹന്‍ലാല്‍ ലിജോ ജോസ് പല്ലിശ്ശേരി ചിത്രത്തിന്‍റെ ടൈറ്റില്‍ 23ന്

Cinema News

കൊച്ചി: സിനിമാപ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ ഡിസംബര്‍ 23 ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ജോണ്‍ മേരി ക്രിയേറ്റിവ് ലിമിറ്റടിനോടൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ റിലീസിനെക്കുറിച്ചു ഷിബു ബേബി ജോണിന്റെ പ്രൊഡക്ഷന്‍ കമ്പനി ആയ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവില്‍ ഒഫീഷ്യല്‍ സ്ഥിരീകരണം ഇപ്രകാരം ആണ്.

‘ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ ഉണ്ടായതല്ല റോമാ സാമ്രാജ്യം. മനുഷ്യന്റെ കഠിനധ്വാനത്തിന്റെ, പോരാട്ടങ്ങളുടെ ശ്രമഫലമാണ് ഓരോ വിജയവും. രണ്ടു മാസങ്ങള്‍ക്കു മുന്‍പ് മലയാളക്കര ആഘോഷിച്ച മോഹന്‍ലാല്‍ ലിജോ ജോസ് കൂട്ടുക്കെട്ടിലുള്ള ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ പലരും അക്ഷമരായി കാത്തിരിക്കുകയാണ് എന്നറിയാം. ഒരു രാത്രി കൊണ്ടോ ഒരാഴ്ച കൊണ്ടോ കനവില്‍ നെയ്യുന്ന സ്വപ്നമല്ല സിനിമ. ദിവസങ്ങളുടെ ചിലപ്പോള്‍ വര്‍ഷങ്ങളുടെ ശ്രമഫലമാണ് നമ്മളീ കാണുന്ന സിനിമ. പ്രതിഭയും പ്രതിഭാസവും ഒന്നാകുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയുടെ ഭാരം എത്രത്തോളമുണ്ടെന്ന പൂര്‍ണ ബോധ്യത്തില്‍ ഞങ്ങളിവിടെ തുടക്കം കുറിക്കുകയാണ്.

അണിയറയില്‍ തകൃതിയായി വേണ്ട ചേരുവകള്‍ കൂട്ടിയും കുറച്ചും പാകമാക്കി കൊണ്ടിരിക്കുന്നു. പ്രകൃതിയും മനുഷ്യരും ഒരുപോലെ കുളിരുന്ന ഈ ക്രിസ്മസ് നാളുകളില്‍ ആകാംക്ഷയുടെ ആദ്യ സമ്മാനപൊതി പൊട്ടിക്കാന്‍ ഞങ്ങളെത്തുന്നു. കാത്തിരിപ്പിന് വിരാമമിടാം, ചോദ്യങ്ങളും ആശങ്കകളുമില്ലാത്ത ആ ഉത്തരത്തിനായി കുറച്ചു മണിക്കൂറുകള്‍ കൂടി ക്ഷമയോടെ കാത്തിരിക്കുക. stay tuned for titile poster’. ഇതിനോടകം തന്നെ സിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ലിജോ ജോസ് പല്ലിശ്ശേരി ചിത്രം വന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ദൃശ്യവിസ്മയം ആയിരിക്കുമെന്നുറപ്പാണ്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Leave a Reply

Your email address will not be published. Required fields are marked *