കൊച്ചി: മലയാള സിനിമാ സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയായ മാക്ട (മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍) സംഘടിപ്പിച്ച മാക്ട ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് മൂവി ഫെസ്റ്റിവെലില്‍ (MISMF – 2022) സംഗീത വിഭാഗത്തില്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം മറുനാടന്‍ മലയാളിയായ സതീഷ് നായര്‍ക്ക് ലഭിച്ചു.
സൈന്ധവി ആലപിച്ച് സതീഷ് നായര്‍ സംഗീതം പകര്‍ന്ന ‘എന്നോട് നാന്‍’ എന്ന തമിഴ് മ്യുസിക് ആല്‍ബമാണ് അവര്‍ഡിന് അര്‍ഹനാക്കിയത്. യു ട്യൂബില്‍ ലക്ഷ കണക്കിന് കാഴ്ചക്കാരെ നേടിയ മ്യുസിക് ആല്‍ബമായിരുന്നൂ ‘എന്നോട് നാന്‍’. ഡിസംബര്‍ 22ന് മാക്ട ‘ഉത്സവം 2022’ എന്ന പേരില്‍ നടത്തുന്ന ഐ വി ശശി ചലച്ചിത്രോത്സവത്തില്‍ വെച്ച് അവാര്‍ഡ് വിതരണം ചെയ്യും. സുനൈനയെ കേന്ദ്ര കഥാപാത്രമാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യാ ചിത്രമായ ‘റെജീന’ യിലൂടെ സിനിമാ സംഗീത സംവിധായകനായും അരങ്ങേറ്റം കുറിക്കയാണ് കോയമ്പത്തൂര്‍ വാസിയായ സതീഷ് നായര്‍.
I like this site very much, Its a really nice spot to read and incur info.Blog range