മെഡിക്കല്‍ കമ്മീഷന്‍ ലോഗോ മാറ്റം: രാജ്യത്തിന്‍റെ മതേതരസ്വഭാവത്തോടുള്ള വെല്ലുവിളിയാണെന്ന് എം എസ് എം

Kozhikode

കോഴിക്കോട്: നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ഔദ്യോഗിക ലോഗോയില്‍ നിന്ന് ദേശീയ ചിഹ്നം ഒഴിവാക്കി പകരം ‘ ധന്വന്തരി’യെ സ്ഥാപിച്ചത് രാജ്യത്ത് നിലനില്‍ക്കുന്ന മതേതര സ്വഭാവത്തിന് വിഘാതം സൃഷ്ടിക്കുന്നതാണെന്നും ഇത്തരം ഫാഷിസ്റ്റ് അജണ്ടകളെ വിദ്യാര്‍ത്ഥി സമൂഹം ഗൗരവത്തോടെ കാണണമെന്നും കെ എന്‍ എം വിദ്യാര്‍ത്ഥി വിഭാഗം മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു.

ജനുവരി 12, 13, 14തിയ്യതികളില്‍ കൊല്ലം ജില്ലയില്‍ നടക്കുന്ന എം എസ് എമ്മിന്റെഅന്താരാഷ്ട്ര പ്രൊഫഷണല്‍ വിദ്യാര്‍ഥി സംഗമം പ്രോഫ്‌കോണിന് മുന്നോടിയായി നടന്ന സംസ്ഥാന നേതൃസംഗമത്തിലാണ് ചര്‍ച്ച നടന്നത്. വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ കാലത്തെ ധാര്‍മ്മികസാങ്കേതിക കരിയര്‍സാമൂഹിക മേഖലകളില്‍ ദിശാബോധം നല്‍കുന്ന സമ്മേളനത്തിന്റെ പ്രമേയം ‘ നിര്‍മ്മിത ബുദ്ധിയുടെ കാലത്ത് വെട്ടമാവുകയാണ് ഇസ്‌ലാം’ എന്നതാണ്.

പ്രൊഫ്‌കോണിന്റെ ഭാഗമായി മെഡിക്കല്‍, എഞ്ചിനീയറിങ്, നിയമ, അധ്യാപക, ബിസിനസ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സംഗമങ്ങളും പ്രൊഫഷണല്‍ കലാലയങ്ങളില്‍ പ്രീ പ്രോഫ്‌കോണുകളും നടക്കും. കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു നജീബ് കാന്തപുരം എംഎല്‍എ മുഖ്യാതിഥിയായി സംബന്ധിച്ചു. കെ.എന്‍.എം സംസ്ഥാന സെക്രട്ടറി ഡോ. പി.പി. അബ്ദുല്‍ ഹഖ്, സംസ്ഥാന പ്രസിഡന്റ് അസ്‌ലഹ് ചെങ്ങര അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി സുഹുഫി ഇംറാന്‍, ട്രഷറര്‍ നവാസ് സ്വലാഹി, ഷഫീഖ് ഹസ്സന്‍ അന്‍സാരി, സഅദുദ്ധീന്‍ സ്വലാഹി, ജംഷീദ് ഇരിവേറ്റി, നിഷാന്‍ കണ്ണൂര്‍, ഷിബിലി മുഹമ്മദ് അബ്ദു സലാം ശാക്കിര്‍, സഅദ് സ്വലാഹി, ഫഹദ് ബിന്‍ റഷീദ്, മുഷീര്‍ അഹമദ്, ഷഫീഖ് കല്ലിക്കണ്ടി, മുഹ്‌സിന്‍ വെള്ളിമുക്ക്, നാസിം പൂക്കാടംചേരി വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് മുഷ്ത്താക് അഹമ്മദ് (കൊല്ലം ),റിനാസ് സ്വലാഹി, അജ്മല്‍ (എറണാംകുളം ), ഇഹ് സാന്‍, ഹാഫിസ് അഹമ്മദ് (തൃശ്ശൂര്‍ ), സബാഹ്, നബീല്‍ നാസര്‍ (പാലക്കാട് ),
ആദില്‍ ചുങ്കത്തറ, അഷ്ഫാക്ക് ഹുസൈന്‍ (മലപ്പുറം), അസ് ജദ് കടലുണ്ടി, ഫവാസ് മൂസ, ഫറൂഖ് അഹമ്മദ്, സഹദ് ഫുര്‍ഖാനി (കോഴിക്കോട് ), നസീഫ് നെല്ലൂര്‍, ഫാസില്‍ (കണ്ണൂര്‍ ) എന്നിവര്‍ സംസാരിച്ചു.