മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം; ‘പരിഷ്‌കര്‍ത്താക്കള്‍: ജീവിതം, പോരാട്ടം, ത്യാഗം’ നവോത്ഥാന സംഗമം സംഘടിപ്പിച്ചു

Malappuram

ആലുക്കല്‍: കെ. സി അബൂബക്കര്‍ മൗലവി, ശൈഖ് മുഹമ്മദ് മൗലവി എന്നിവരുടെ ചരിത്രം ആസ്പദമാക്കി ‘പരിഷ്‌കര്‍ത്താക്കള്‍: ജീവിതം, പോരാട്ടം, ത്യാഗം’ എന്ന പ്രമേയത്തില്‍ ഐ.എസ്.എം അരീക്കോട് മണ്ഡലം സമിതി നടത്തിയ നവോത്ഥാന സംഗമം അരീക്കോട് ആലുക്കലില്‍ സംഘടിപ്പിച്ചു.

സാമൂഹിക മുന്നേറ്റത്തിന് പഴയകാല നവോത്ഥാന നായകര്‍ അര്‍പ്പിച്ച സേവനത്തില്‍ നിന്ന് പാഠം ഉള്‍കൊണ്ട് പുതിയ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് ശ്രമങ്ങള്‍ ഉണ്ടാവണമെന്ന് ഐ.എസ്.എം മണ്ഡലം സമിതി ആലുക്കലില്‍ നടത്തിയ നവോത്ഥാന സംഗമം ആവശ്യപ്പെട്ടു. ജീര്‍ണതകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്ത് നവോത്ഥാന നായകരെ കാലം തേടുന്നുണ്ടന്നും സംഗമം അഭിപ്രായപ്പെട്ടു.

വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ ജനുവരിയില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സംമ്മേളനത്തിന്റെ മുന്നോടിയായായി സംഘടിപ്പിച്ച നവോത്ഥാനസംഗമം കെ.എന്‍.എം മര്‍കസുദ്ദഅവ ജനറല്‍ സെക്രട്ടറി സി. പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഐ. എസ്. എം അരീക്കോട് മണ്ഡലം സെക്രട്ടറി സലാഹുദ്ദീന്‍ കല്ലരട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. സി.പി സൈതലവി,ഡോ. കെ.ഷബീര്‍, ഹാറൂണ്‍ കക്കാട്, എന്നിവര്‍ പ്രമേയ പ്രഭാഷണം നടത്തി.

യുവത പ്രസിദ്ധീകരിച്ച ‘നവോത്ഥാന നായകര്‍ നടന്ന വഴികള്‍’ പുസ്തകം പ്രശസ്ത എഴുത്തുകാരന്‍ ഇ.കെ. മായിന്‍ മാസ്റ്റര്‍ പ്രകാശനം ചെയ്തു. ഫാസില്‍ ആലുക്കല്‍ പുസ്തകം പരിചയപ്പെടുത്തി.കെ.പി അബ്ദുറഹ്മാന്‍ സുല്ലമി, കെ.അബ്ദുറഷീദ് ഉഗ്രപുരം,വൈ.പി സുലൈഖ, കെ.അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍,ഹാറൂണ്‍ സിദ്ധീഖ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിശ്വ മാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയം വിശദീകരിച്ച് റിഹാസ് പുലാമന്തോള്‍ മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിന് എം ഉബൈദുല്ല നന്ദിയും പറഞ്ഞു.