എം ജി എം കോഴിക്കോട് സൗത്ത് ജില്ല: സഫൂറ തിരുവണ്ണൂർ പ്രസിഡണ്ട്ഷമീന ഇയ്യക്കാട് സെക്രട്ടറി

Kozhikode

കോഴിക്കോട് : അന്ധവിശ്വാസ ചൂഷണത്തിലൂടെ സാമ്പത്തിക – ലൈംഗിക കുറ്റകൃത്യങ്ങളും കൊലപാതകമുൾപ്പെടെ ക്രൂരതകളും സാംസ്ക്കാരിക കേരളത്തിൽ നിത്യ വാർത്തയാകുന്നത് സാമൂഹിക പ്രസ്ഥാനങ്ങൾ ഗൗരവമായി കാണണമെന്ന് എംജി എം കോഴിക്കോട് സൗത്ത് ജില്ല കൗൺസിൽ സമ്മേളനം അഭിപ്രായപെട്ടു.

കൂടോത്രത്തിൻ്റെയും ജിന്ന്- ചെകുത്താൻ സേവയുടെയും പേരിൽ ഇരകളെ വല വീശി തട്ടിപ്പിനിരയാക്കുന്ന റാക്കറ്റുകൾ കേരളത്തിൽ വർധിക്കുകയാണ്. കാസറഗോഡ് , വയനാട് ജില്ലകളിൽ ഈയടുത്തുണ്ടായ കൂടോത്ര – ജിന്നുമ്മ വിവാദങ്ങൾ അത്യന്തം ലജ്ജാകരമാണ് . ഇതിന് പിന്നിലെ ക്രിമിനലുകളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് എംജി എം കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു . എം ജി എം സംസ്ഥാന ജന. സെക്രട്ടറി സി.ടി ആയിശ ടീച്ചർ കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു . റുഖ്സാന വാഴക്കാട് അധ്യക്ഷത വഹിച്ചു. കെ എൻ എം മർകസുദഅവ ജില്ല പ്രസിഡണ്ട് പി. ടി അബ്ദുൽ മജീദ് സുല്ലമി , ഇല്യാസ് പാലത്ത് , സാജിദ് പൊക്കുന്ന് , നദ നസ്റീൻ, പ്രസംഗിച്ചു.

അടുത്ത 3 വർഷത്തേക്കുള്ള എം.ജി എം ജില്ല ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. സഫൂറ തിരുവണ്ണൂർ ( പ്രസിഡണ്ട് ) , ഷമീന ഇയ്യക്കാട് ( സെക്രട്ടറി) സമീറ തിരുത്തിയാട് (ട്രഷറർ) വി.സി മറിയക്കുട്ടി , ഷക്കീല ആരാമ്പ്രം, സഹീറ അരക്കിണർ , നഫീസ ബാപ്പുട്ടി ( വൈ: പ്രസിഡണ്ടുമാർ) റുഖിയ പാലത്ത് , അമൽ സിറ്റി , ഷംസാദ ബേപ്പൂർ , സാജിത കൊടിയത്തൂർ (ജോ. സെക്രട്ടറിമാർ ) സജ്ന പട്ടേൽ താഴം , ഫാത്തിമ കുന്ദമംഗലം, റൈഹാന പയ്യാനക്കൽ , ഫാത്തിമ ജസിന്ത് , ലൈല കാര പറമ്പ് (സെക്രട്ടറിയേറ്റ് അംഗങ്ങൾ ).