തിരുവനന്തപുരം: പ്രഭാത സവാരിക്കിറങ്ങിയവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ടുപേര്‍ക്ക് ദാരാണാന്ത്യം. വഴയില സ്വദേശികളായ ഹരിദാസ്, വിജയകുമാര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ വഴയിയിലായിരുന്നു അപകടം നടന്നത്.
ആന്ധയില്‍ നിന്നും ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട കാര്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.