തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ തുടർച്ചയായി മൂന്നാം വർഷവും എ ഗ്രേഡ് നേടി ദാമിയ ജാബിർ. പത്താം ക്ലാസ് മുതൽ പ്ലസ് ടു വരെ യുള്ള മൂന്ന് വർഷവും ഈ മിടുക്കി കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ പങ്കെടുത്തു. കുറ്റ്യാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി വിദ്യാർത്ഥിനിയാണ്. കായക്കൊടിയിലെ പരേതനായ ജാബിറിന്റെയും കുറ്റ്യാടി ഹൈസ്കൂൾ അറബിക് അധ്യാപികയായ റഹീലയുടെയും മകളാണ് ദാമിയ.
