ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ നിന്ന് കാറിടിച്ച് പരുക്കേറ്റ വീട്ടമ്മ മരിച്ചു

Kozhikode

കോഴിക്കോട്: ആശുപത്രി കോമ്പണ്ടിനുള്ളില്‍ കാര്‍ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ വീട്ടമ്മ മരിച്ചു. കൊയിലാണ്ടി ചെറിയ മങ്ങാട് സ്വദേശിനി തെക്കെ തല പറമ്പില്‍ ശിവന്റെ ഭാര്യ ഷീന (48) ആണ് മരിച്ചത്. കോഴിക്കോട്ട് ബീച്ച് ആശുപത്രിയുടെ കോമ്പൗണ്ടിനുള്ളില്‍ വെച്ചാണ് ഇവരെ കാറിടിച്ചത്.

ഭര്‍ത്താവ് ശിവനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോകാന്‍ വേണ്ടി മകന്റ വണ്ടിയിലേക്ക് സാധനങ്ങള്‍ എടുത്ത് വെയ്ക്കുകയായിരുന്നു ഷീന. അതിനിടെ പാര്‍ക്ക് ചെയ്തിടത്തു നിന്നും മുന്‍പോട്ട് അമിത വേഗതയില്‍ വന്ന കാര്‍ ഷീനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

ഭര്‍ത്താവ് ശിവന്‍. മക്കള്‍: ആകാശ്, അരുണ്‍, ദൃശ്യ. മരുമകന്‍: ശരത്ത്.