സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് നടത്തി

Malappuram

പുളിക്കല്‍: വിശ്വ മാനവികതക്ക് വേദവെളിച്ചം എന്ന പ്രമേയത്തില്‍ ജനുവരിയില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സമ്മേളന സംഘാടക സമിതിയും കോഴിക്കോട് ഹെല്‍പ്പിംഗ് ഹാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് നടത്തി.

കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സി.ടി ഫാത്തിമ സുഹറഉദ്ഘാടനം ചെയ്തു. കെ.എന്‍.എം മര്‍ക്കസു ദ്ദഅവ കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് ചുണ്ടക്കാടന്‍ മുഹമ്മദലി അധ്യക്ഷനായി. കെ.എന്‍.എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ലത്തീഫ് കരുമ്പിലാക്കല്‍ കൊണ്ടോട്ടി വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് ഷാദി മുസ്തഫ ഹെല്‍പ്പിന്‍ഹാന്‍സ് കോഡിനേറ്റര്‍ സി.പി അബ്ദുറഷീദ് ഡോ.അഹമ്മദ് അരീക്കാട്ട് കെ.എം ഷബീര്‍ അഹമ്മദ് സാഹിര്‍ പറമ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു.