വിളയില്‍ ഫസീല അനുസ്മരണം നടത്തി

Malappuram

കൊണ്ടോട്ടി: മാപ്പിളപ്പാട്ടു രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ഗായിക വിളയില്‍ ഫസീലയുടെ മരണത്തില്‍ മഹാകവി മോയിന്‍ കുട്ടിവൈദ്യര്‍ മാപ്പിള കലാ അക്കാദമി അനുശോചിച്ചു. അക്കാദമി ഹാളില്‍ നടന്ന അനുശോചന യോഗത്തില്‍ ചെയര്‍മാന്‍ ഡോ: ഹുസൈന്‍ രണ്ടത്താണി അധ്യക്ഷത വഹിച്ചു. ടി കെ ഹംസ, എ കെ അബ്ദുറഹ്മാന്‍, ബഷീര്‍ ചുങ്കത്തറ, പി അബ്ദുല്‍ റഹ്മാന്‍, കെ എ മൊയ്തീന്‍ കുട്ടി, പി പി അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.